Ticker

6/recent/ticker-posts

താമരശ്ശേരിയിൽ ലോറി ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ ചാലക്കരയിൽ മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണ് പരിക്കേറ്റത്.

ബാലുശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ മിനിലോറിയാണ് അപകടത്തിന് കാരണമായത്. മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചു.

പരിക്കേറ്റവരെ ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റിസ ഖദീജയെ വിദഗ്ധ ചികിത്സയ്ക്കായി ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments