Ticker

6/recent/ticker-posts

Header Ads Widget


ഷഡാധാര പ്രതിഷ്ഠാ കർമ്മം നടത്തി


തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ ശ്രീ മഹാദേവന് പുതിയതായി നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠാ കർമ്മം നടന്നു. ക്ഷേത്രം ശില്പി വയനാട് പ്രകാശൻ ആചാരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥസ്വാമികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി എൻ.എസ്. രജീഷ് ശാന്തി, അമൽ ശാന്തി, അരുൺ ശാന്തി, വിപിൻ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങുകൾക്ക് ക്ഷേത്ര നവീകരണ കമ്മിറ്റി ചെയർമാൻ വി.കെ. സുരേന്ദ്രൻ, വൈസ് ചെയർമാൻ സജീവ് പി.കെ., കൺവീനർ വിനോദ് കെ.ഡി., ജോയിൻ കൺവീനർ പ്രകാശൻ കല്ലുവെട്ടത്ത്, എസ്എൻഡിപി യോഗം മുൻ കൗൺസിലർ ബാബു മാസ്റ്റർ പൈക്കാട്ടിൽ, എസ്എൻഡിപി തിരുവമ്പാടി യൂണിയൻ സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, ശാഖാ സെക്രട്ടറി ഭാസി സി.ജി., നവീകരണ കമ്മിറ്റി രക്ഷാധികാരി ശശിധരൻ ചുള്ളികാട്ട്, വനിതാസംഘം പ്രവർത്തകർ, മാതൃസമിതി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments