Ticker

6/recent/ticker-posts

Header Ads Widget


വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി: മരണം ദുരൂഹതയിൽ


കാസർകോട്: അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ. ആന്റണി ഉള്ളാട്ടിൽ (44) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. സംഭവം ആത്മഹത്യയാണോ അതോ ദുരൂഹതയുണ്ടോ എന്നതിനെക്കുറിച്ച് അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. ഇന്നലെ രാവിലെ 10.30-ന് ശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അമ്പലത്തറ പോലീസ് അറിയിച്ചു.

ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ. ആന്റണി. മാതാപിതാക്കളും രണ്ട് ഇളയ സഹോദരന്മാരുമാണ് ഇദ്ദേഹത്തിനുള്ളത്. ഒരു വർഷത്തോളമായി പോർക്കളം എംസിബിഎസ് ആശ്രമത്തിൽ താമസിച്ചു വരികയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ആശ്രമത്തിലെ മറ്റൊരു വൈദികൻ ഇന്നലെ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ കുർബാനയ്ക്ക് ഫാ. ആന്റണിയെ കാണാത്തതിനെത്തുടർന്ന് റൂമിൽ പരിശോധിച്ചപ്പോൾ ഒരു കത്ത് ലഭിച്ചു. "വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട്" എന്നാണ് കത്തിൽ എഴുതിയിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ആ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഫാ. ആന്റണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിൽ അസ്വാഭാവികതകൾ ഉണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Post a Comment

0 Comments