കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് മഞ്ചേരിയിൽ നിന്നും വന്ന ആറ് അംഗ സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥി കച്ചേരിപ്പടി സ്വദേശി അഷറഫ് വളശ്ശേരിയുടെ മകൻ അലൻ (16) നെയാണ് ഇന്ന് ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. എസ്. എം. എസ്. എച്ച്.എസ് എസ് തുറക്കൽ മഞ്ചേരി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ അഷറഫ്.
സഹപാഠികളായ ആറു പേർ അടങ്ങുന്ന സംഘം ഏകദേശം പതിനൊന്നരയോടെയാണ് പതങ്കത്ത് എത്തിച്ചേർന്നത്. ഇതുവരെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് 27 പേർ മരണപ്പെടുകയുണ്ടായി.
നിരവധി മുന്നറിയിപ്പ് ബോർഡുകൾ അവിടെ വെച്ചിട്ടുണ്ടെങ്കിലും ഇരുവഞ്ഞി പുഴയുടെ മനോഹാരിതയിൽ സഞ്ചാരികൾ നാട്ടുകാർ വിലക്കിയാലും പുഴയിൽ ഇറങ്ങുന്നത് പതിവാണ്. കൂടെ വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ട് ഒരു കല്ലിൽ പിടുത്തം കിട്ടിയതിനാൽ സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നു നടത്തിയ തിരച്ചിലിന് കോടഞ്ചേരി പോലീസ്, മുക്കം ഫയർഫോഴ്സ്, ടാസ്ക് ഫോഴ്സ്, സന്നദ്ധ സംഘടനകൾ, താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ ഷിജു കെ, കോടഞ്ചേരി എസ് ഐ ജിതേഷ് കെ,എ. എസ്. ഐ ശ്യാം പ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ പി കെ അഖില്‍ജിത്ത്, ഷിബു കെ.ജെ, വിവിധ സന്നദ്ധ സേനകൾ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.
തിരച്ചിൽ നാളെ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ നാളെ തിരച്ചിലിന് എത്തിച്ചേരണമെന്ന് പ്രസിഡണ്ട് അറിയിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.