Ticker

6/recent/ticker-posts

Header Ads Widget


എം.സി. കുര്യൻ നാലാം ചരമവാർഷികം നാളെ

നെല്ലിപ്പൊയിൽ: മലയോര മേഖലയുടെ വികസന നായകനും കേരള കോൺഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായിരുന്ന എം.സി. കുര്യന്റെ (പാപ്പച്ചൻ ഐരാറ്റിൽ) നാലാം ചരമവാർഷികം ആഗസ്റ്റ് 9 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ 10-ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡണ്ട് ടി.എം. ജോസഫ്, ജില്ലാ സെക്രട്ടറി കെ.എം. പോൾസൺ മാസ്റ്റർ, നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ തുടങ്ങിയ നേതാക്കളും രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാപ്പച്ചൻ ഐരാറ്റിൽ, കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളുടെയും സ്നേഹാദരവ് നേടിയ നേതാവായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന അദ്ദേഹം മലയോര മേഖലയുടെ വികസനത്തിനായി നിരന്തരം പ്രവർത്തിച്ചു.

അനുസ്മരണ ദിനത്തിൽ, സെന്റ് ജോൺസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കളെയും ആദരിക്കും. കൂടാതെ, കേരള സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചർ എക്സ്റ്റൻഷൻ വിഭാഗത്തിൽ പി.എച്ച്.ഡി നേടിയ ഡോ. റോസ് മാത്യൂസ് കാരിക്കുഴിക്കും കേരള കോൺഗ്രസ്സ് (എം) നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകും. ഉന്നതവിജയികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും.

Post a Comment

0 Comments