Ticker

6/recent/ticker-posts

SSLC പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും


2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെയാണ് ഫലം അറിയിക്കുക. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ ഫലങ്ങളും ഇതോടൊപ്പം ഉണ്ടാകും.

സംസ്ഥാനത്തെ 2964 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 99.69 ശതമാനം വിജയം രേഖപ്പെടുത്തിയിരുന്നു.

എങ്ങനെ ഫലമറിയാം?

വൈകുന്നേരം നാല് മണി മുതൽ പൊതുജനങ്ങൾക്ക് പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെക്കൊടുത്തിട്ടുള്ള വെബ്സൈറ്റുകളിലൂടെയും പരീക്ഷാഫലം ലഭ്യമാകും:

പ്രത്യേക വിഭാഗം വിദ്യാർത്ഥികളുടെ ഫലങ്ങൾ താഴെക്കൊടുത്തിട്ടുള്ള ലിങ്കുകളിൽ ലഭ്യമാകും:

ഈ വർഷം സംസ്ഥാനത്തും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. ഗൾഫ് മേഖലയിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി യഥാക്രമം 682, 447 വിദ്യാർത്ഥികളും ഓൾഡ് സ്‌കീമിൽ 8 വിദ്യാർത്ഥികളും പരീക്ഷയെഴുതി.

Post a Comment

0 Comments