Ticker

6/recent/ticker-posts

ഫാ. ഫെബിൻ സെബാസ്റ്റ്യന് മോൺസിഞ്ഞോർ പദവി


താമരശ്ശേരി: ആനക്കാംപൊയിൽ ഇടവകാംഗവും താമരശ്ശേരി രൂപതയിലെ വൈദികനുമായ ഫാ. ഫെബിൻ സെബാസ്റ്റ്യൻ പുതിയാപറമ്പിലിനെ മാർപാപ്പ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തി. നിലവിൽ ഇറാനിലെ അപ്പസ്‌തോലിക് ന്യൂൺഷ്യേച്ചറിൽ സെക്രട്ടറിയായി സേവനം ചെയ്യുകയാണ് അദ്ദേഹം.

ആനക്കാംപൊയിലിലെ പുതിയാപറമ്പിൽ സെബാസ്റ്റ്യന്റെയും ഡോളിയുടെയും മകനായ ഫാ. ഫെബിൻ 2014-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, പുല്ലൂരാംപാറ, ചേവായൂർ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും മേരിക്കുന്ന് പിഎംഒസിയിൽ അസിസ്റ്റന്റ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, രൂപതാ കോടതിയിൽ ജഡ്ജിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇറാനിലേക്ക് നിയമിതനാകുന്നതിന് മുമ്പ് ബൊളീവിയയിലെയും ഗ്രീസിലെയും അപ്പസ്‌തോലിക് ന്യൂൺഷ്യേച്ചറുകളിൽ സെക്രട്ടറിയായി ഫാ. ഫെബിൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിലും കാനൻ നിയമത്തിലുമുള്ള അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും കാര്യക്ഷമമായ പ്രവർത്തനവുമാണ് ഈ പുതിയ അംഗീകാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. ഈ നേട്ടത്തിൽ താമരശ്ശേരി രൂപതയും ആനക്കാംപൊയിൽ ഇടവകയും അഭിമാനം കൊള്ളുന്നു.

Post a Comment

0 Comments