Ticker

6/recent/ticker-posts

ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർത്ഥികളുടെ ഫലം തടഞ്ഞെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ


കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിശദീകരണം നൽകി. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചത് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന് ചില പ്രത്യേക നിലപാടുകളുണ്ട്. അക്രമവാസനകളെ ഒരു കാരണവശാലും അംഗീകരിക്കില്ല. ജുവനൈൽ ബോർഡ് പരീക്ഷയെഴുതാൻ അനുമതി നൽകിയിരുന്നത് കൊണ്ടാണ് ഈ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. എന്നാൽ അവരുടെ അക്രമവാസനകളെ അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ ഫലം തടഞ്ഞുവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ്. ഷാനവാസ് കൂട്ടിച്ചേർത്തു.

കൂടാതെ, ഈ വിദ്യാർത്ഥികളെ മൂന്ന് വർഷത്തേക്ക് ഡിബാർ ചെയ്തതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Post a Comment

0 Comments