Ticker

6/recent/ticker-posts

Header Ads Widget


നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാർട്ടി ചിഹ്നത്തിലാകും സ്വരാജ് മത്സരിക്കുക. നിരവധി സ്വതന്ത്രരുമായി ചർച്ചകൾ നടത്തിയ ശേഷം പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടി സ്ഥാനാർത്ഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം. എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

തൃപ്പൂണിത്തുറ മുൻ എംഎൽഎയായ സ്വരാജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ബാബുവിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡൻ്റ് എഡിറ്ററാണ് സ്വരാജ്. സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വത്തോടെ ഇടതുമുന്നണിക്ക് നിലമ്പൂരിൽ വലിയ മുന്നേറ്റം നേടാൻ കഴിയുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ലക്ഷ്യമിടുന്ന വൻകുതിപ്പിന് നാന്ദികുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിൽ നടക്കുകയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി.അൻവർ സംഘടനയെ ഒറ്റുകൊടുത്ത് യുഡിഎഫിനൊപ്പം നിൽക്കുന്നത് കേരള സമൂഹം കണ്ടതാണ്. യൂദാസിനെപ്പോലെ സംഘടനയെ ഒറ്റിയ അൻവറിൻ്റെ ദയനീയ അവസ്ഥയും സമൂഹം കണ്ടുകൊണ്ടിരിക്കുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു.

Post a Comment

0 Comments