പുല്ലൂരാംപാറ കുബ്ലാട്ടുകുന്നേൽ റോയിയുടെയും അൽഫോൻസയുടെയും മകനും സിയാച്ചിൻ മഞ്ഞുമലയിൽ ആദ്യമായി നേവി ഹെലികോപ്റ്റർ ഇറക്കിയ വ്യക്തിയുമാണ് ലഫ്റ്റനന്റ് കമാൻഡർ പ്രണോയി റോയ്. ചിറ്റാരിക്കൽ പെരുമ്പള്ളി വീട്ടിൽ ജോസ് തോമസിന്റെയും കൊച്ചുറാണിയുടെയും മകളായ ക്യാപ്റ്റൻ റോജ ജോസ് ആർമി മിലിറ്ററി നഴ്സാണ്.
പള്ളിയിലെ വിവാഹ ചടങ്ങിന് ശേഷം വധൂവരൻമാർ പ്രധാന വാതിലിലൂടെ പുറത്തേക്ക് വന്നപ്പോൾ നാവികരുടെ ശ്രദ്ധേയമായ ചടങ്ങുകൾ അരങ്ങേറി. ഊരിപ്പിടിച്ച വാളുകളുമായി ഇരുവശത്തും അണിനിരന്ന നാവികസേനാംഗങ്ങൾ വധൂവരൻമാർക്ക് വാൾ കൊണ്ട് സല്യൂട്ട് നൽകി. തുടർന്ന്, വാളുകൾ കൊണ്ട് തീർത്ത കവാടത്തിലൂടെ കടന്നുപോകാൻ വധൂവരൻമാർക്ക് ഓരോ ദൗത്യങ്ങൾ നൽകി. ഇത് പൂർത്തിയാക്കിയാണ് ഇരുവരും പുറത്തേക്ക് വന്നത്.
സൈനിക ബഹുമതിയും കൂട്ടായ്മയും ആത്മാഭിമാനവും വിളിച്ചോതുന്ന ഈ 'സ്വാർഡ് ആർച്ച്' സൈനികരുടെ പരമ്പരാഗത ചടങ്ങാണ്. ഇന്ത്യൻ നേവി 614 (1) ബ്രിഗേഡിലെ അംഗമായ ലഫ്റ്റനന്റ് കമാൻഡർ പ്രണോയി റോയ് ലഡാക്ക് യൂണിറ്റിലും ക്യാപ്റ്റൻ റോജ ജോസ് കാൺപുർ യൂണിറ്റിലുമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.