Ticker

6/recent/ticker-posts

Header Ads Widget


തിരുവമ്പാടിയിൽ നീർന്നായ ശല്യം


തിരുവമ്പാടി : ഇരുവഴിഞ്ഞിപ്പുഴയുടെ ചേപ്പിലംകോട് തോണിക്കടവിലും നീർനായ ശല്യം. അമ്പലപ്പാറ തോരപ്പ ഇസ്ഹാഖിന്റെ മകൻ ഷഫീഖിന്‌ (25) കടിയേറ്റു. കുളികഴിഞ്ഞ്‌ കരയിൽനിൽക്കെയാണ് നീർനായ കടിച്ചുപരിക്കേൽപ്പിച്ചത്. കാലിനാണ് കാര്യമായ മുറിവുകൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രഥമ ശുശ്രൂഷനൽകി.

ഇരുവഴിഞ്ഞിപ്പുഴയുടെ മുക്കം, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് അധീനതയിലുള്ള കടവുകളിൽ നീർനായശല്യം വ്യാപകമാണ്. തിരുവമ്പാടിൽ ഇത് ആദ്യമാണ്. ഒരു നായയാണ് ആക്രമിച്ചത്. ഒട്ടേറെ നീർനായകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ പറഞ്ഞു.

Post a Comment

0 Comments