Ticker

6/recent/ticker-posts

Header Ads Widget


റേഷൻ കാർഡ് മാറ്റാൻ അവസരം: ഓൺലൈൻ അപേക്ഷകൾ നാളെ മുതൽ സ്വീകരിക്കും


തിരുവമ്പാടി: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത മുൻഗണനേതര (നോൺ-പ്രയോറിറ്റി സബ്സിഡി - നീല, നോൺ-പ്രയോറിറ്റി നോൺ-സബ്സിഡി - വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (പ്രയോറിറ്റി ഹൗസ് ഹോൾഡ് - പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ഓൺലൈൻ അപേക്ഷകൾ ജൂൺ 2, 2025 രാവിലെ 11.00 മണി മുതൽ സ്വീകരിച്ചു തുടങ്ങും.

സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15, 2025 വൈകിട്ട് 5.00 മണി ആയിരിക്കും. റേഷൻ കാർഡ് ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി മുൻഗണനാ വിഭാഗത്തിലേക്ക് മാറാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും ലഭിക്കും.

Post a Comment

0 Comments