തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. കളർ ബലൂണുകളും ക്രയോൺസുകളുമായി പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവന്ന നവാഗതരായ വിദ്യാർത്ഥികൾ പ്രവേശനോത്സവത്തെ ആഹ്ലാദപൂർവ്വം വരവേറ്റു.
രാവിലെ നടന്ന സ്കൂൾ തല പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ അക്ഷരദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
നവാഗതർക്കുള്ള പുസ്തകവിതരണോദ്ഘാടനവും പഠനോപകരണ വിതരണവും ചടങ്ങിൽ വെച്ച് നടന്നു. അസി. മാനേജർ ജേക്കബ്ബ് തിട്ടയിൽ, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പി.ടി.എ പ്രസിഡൻ്റ് ഷിജു കെ. വി, എം.പി.ടി.എ പ്രസിഡണ്ട് ബിൻസി, അധ്യാപകരായ ആഗിതോമസ്, അയൂബ് എന്നിവർ ആശംസകൾ നേർന്നു.
സംസ്കൃത അധ്യാപിക മോളി വർഗീസ് രചിച്ച വിദ്യാലയ പ്രവേശന ഗാനം അധ്യാപകർ ആലപിച്ചത് പ്രവേശനോത്സവത്തിന് മിഴിവേകി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഉച്ചഭക്ഷണവും പായസവും മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകിയാണ് ചടങ്ങുകൾ സമാപിച്ചത്. അധ്യാപകരായ റീന പി. തോമസ്, സിനി ആൻ്റണി, ഡിറ്റി അഗസ്റ്റിൻ, ജെഫിൻ, അബ്ദുറബ്ബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.