മുക്കം: നഗരസഭയുടെയും കുന്നമംഗലം ബിആർസിയുടെയും സംയുക്ത പ്രവേശനോത്സവം മുക്കം നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രൗഢഗംഭീരമായി നടന്നു. ആഫ്രിക്കൻ ഡ്രമ്മിന്റെ താളക്കൊഴുപ്പ് പ്രവേശനോത്സവത്തിന് വേറിട്ടൊരനുഭവം നൽകി.
ലിന്റോ ജോസഫ് എംഎൽഎ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അതോടൊപ്പം നീലേശ്വരം ഹൈസ്കൂളിൽ ആരംഭിച്ച സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന അഫ്രോ ഡ്രം കലാപ്രകടനം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും ചടങ്ങിൽ വെച്ച് നടന്നു. കൂടാതെ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
സത്യനാരായണൻ മാസ്റ്റർ, മജീദ് ബാബു, എം.കെ. യാസർ, വേണുഗോപാലൻ മാസ്റ്റർ, ജോശിലാ സന്തോഷ്, ദീപ്തി ടീച്ചർ (മുക്കം എ.ഇ.ഒ), ബി.പി.സി. മുഹമ്മദ് റാഫി, അബ്ദുസലിം (പി.ടി.എ പ്രസിഡൻ്റ്), പ്രിൻസിപ്പൽ എം.കെ. ഹസീല, നാസർ മാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.