Ticker

6/recent/ticker-posts

Header Ads Widget


തിരുവമ്പാടിയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് പതിച്ചു


തിരുവമ്പാടി: അഗസ്ത്യമുഴി - കൈതപ്പൊയിൽ റോഡിൽ നിയന്ത്രണം വിട്ട ഒരു കാർ താഴ്ചയിലേക്ക് പതിച്ചു. ഇന്ന് രാവിലെ തമ്പലമണ്ണ പെട്രോൾ പമ്പിനു സമീപത്തെ വളവിൽ വെച്ചാണ് അപകടം സംഭവിച്ചത്.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ വയനാട് ഭാഗത്തേക്ക് വരികയായിരുന്നു. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ താഴ്ചയിലേക്ക് പതിക്കുകയും തെങ്ങിൽ തട്ടി നിൽക്കുകയും ചെയ്തു.

വാഹനത്തിൽ ഏഴ് യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല എന്നത് വലിയ ആശ്വാസത്തിന് ഇടയാക്കിയിട്ടുണ്ട്. 

Post a Comment

0 Comments