Ticker

6/recent/ticker-posts

Header Ads Widget


പി.വി. അൻവറിൻ്റെ പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.വി. അൻവറിൻ്റെ നാമനിർദേശ പത്രിക വരണാധികാരി തള്ളി. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയല്ലാത്തതിനാൽ നാമനിർദേശ പത്രികയിൽ 10 പേർ ഒപ്പിടേണ്ടിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്.

എന്നാൽ, പി.വി. അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിക്കും. തൃണമൂൽ കോൺഗ്രസിൻ്റെ പേരിലും സ്വതന്ത്രനായും രണ്ട് സെറ്റ് പത്രികകളാണ് അദ്ദേഹം സമർപ്പിച്ചിരുന്നത്.

പത്രിക തള്ളിയ വിവരം വരണാധികാരി പി.വി. അൻവറിനെ അറിയിച്ചു. തുടർന്ന്, സബ് കളക്ടർ ഓഫീസിലെത്തി അൻവർ വരണാധികാരിക്ക് വിശദീകരണം നൽകി. അട്ടിമറി സാധ്യത തോന്നിയതിനാലാണ് താൻ സബ് കളക്ടർ ഓഫീസിലെത്തിയതെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. "എല്ലാവരും ഒറ്റക്കെട്ടാണ്, താൻ മാത്രം ഒറ്റയ്ക്ക്," എന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments