തിരുവമ്പാടി: 2024-25 വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ഹാട്രിക് നേട്ടം. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടാണ് തിരുവമ്പാടി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
99.6% മാര്‍ക്ക് നേടിയാണ് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ജില്ലയില്‍ ഒന്നാമതെത്തിയത്. തിരുവമ്പാടിയുടെ ഈ ചരിത്രവിജയം ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വി. പ്രിയ അറിയിച്ചു.
കായകല്‍പ്പ് അവാര്‍ഡിന് പുറമെ, 2023-ല്‍ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള NQAS (National Quality Assurance Standards) അവാര്‍ഡും രണ്ട് തവണ KASH (Kerala Accreditation Standards for Hospitals) അവാര്‍ഡും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.
മറ്റ് ശ്രദ്ധേയ നേട്ടങ്ങൾ
- പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം: HWC വിഭാഗത്തില്‍ 99% മാര്‍ക്കോടെ ഒന്നാം സ്ഥാനം.
- പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം: 97.5% മാര്‍ക്കോടെ മൂന്നാം സ്ഥാനം.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രി മുതല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള മികച്ച സ്ഥാപനങ്ങള്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളില്‍നിന്നും വിവിധ സംഘടനകളില്‍നിന്നുമുള്ള സഹായങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ അംഗീകാരങ്ങള്‍ ആശുപത്രിയുടെ വികസനത്തിനും പൊതുജനക്ഷേമത്തിനും കൂടുതല്‍ സഹായകമാവുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.