Ticker

6/recent/ticker-posts

Header Ads Widget


സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


തിരുവമ്പാടി : KMCT മെഡിക്കൽ കോളേജ്, ദന്തൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, പുല്ലൂരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വയോജന സൗഹൃദ സമ്പർക്ക പരിപാടി 'റാന്തൽ' സംഘടിപ്പിക്കുന്നു.

ഈ പരിപാടിയുടെ ഭാഗമായി ജൂലൈ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും.

ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ (എല്ല് വിഭാഗം), ഡെന്റൽ (പല്ല് വിഭാഗം), ഒഫ്താൽമോളജി (കണ്ണ് പരിശോധന), ഇഎൻടി (ചെവി, മൂക്ക്, തൊണ്ട) എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണം, പല്ല് ക്ലിനിക്, പോട് അടക്കൽ എന്നിവയും ഉണ്ടായിരിക്കും. എല്ലാ വയോജനങ്ങൾക്കും ഈ സൗജന്യ മെഡിക്കൽ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Post a Comment

0 Comments