പുല്ലൂരാംപാറ : താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രത്തിൽ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാല സമർപ്പണവും ജൂലായ് 17-ന് ആരംഭിക്കും. അഖണ്ഡജപമാല സമർപ്പണം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാകുകയാണ്. ലോകസമാധാനവും കുടുംബവിശുദ്ധീകരണവുമാണ് ഇത്തവണത്തെ മുഖ്യസന്ദേശം.
ജൂലായ് 17-ന് രാവിലെ 9.30-ന് ഗാനശുശ്രൂഷയും 10-ന് കുരിശിന്റെ വഴിയും 10.45-ന് സ്തുതി ആരാധനയും. തുടർന്ന് 11.15-ന് ആഘോഷമായ വിശുദ്ധകുർബാന. ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും. 12.30-ന് ദിവ്യകാരുണ്യ ആരാധനയും ജപമാലസമർപ്പണവും ആരംഭിക്കും. 101 ദിവസം രാപകലുകൾ ഇടമുറിയാതെ നടത്തുന്ന ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാല സമർപ്പണവും ഒക്ടോബർ 25-ന് സമാപിക്കും. എല്ലാ ദിവസവും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ആരാധനയുണ്ടാകും.
ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനും ദിവ്യബലിയർപ്പണം നടക്കും. എല്ലാ ദിവസവും പകൽ മൂന്നിനും പുലർച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും നേർച്ചഭക്ഷണമുണ്ട്. ബഥാനിയ ഡയറക്ടർ ഫാ. റോണി പോൾ കാവിൽ, അസി. ഡയറക്ടർ ഫാ. ആൽബിൻ വിലങ്ങുപാറ, ഫാ. ജോസ് പൂവന്നിക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.