പുല്ലൂരാംപാറ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം, അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ ക്ലബായ പുല്ലൂരാംപാറ പള്ളിപ്പടി ഒഎംആർസി (ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ്) യുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
ചരമവാർഷികത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ പള്ളിപ്പടി അങ്ങാടിയും പരിസരവും, റോഡരികിലെ കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പരിപാടികൾക്ക് ക്ലബ് പ്രസിഡന്റ് റോയ് കളത്തൂർ, സെക്രട്ടറി ലിജോ കുന്നേൽ, ട്രഷറർ സോണി മണ്ഡപത്തിൽ എന്നിവർ നേതൃത്വം നൽകി. കൂടാതെ, ജെയ്സൺ മണിക്കൊമ്പേൽ, സിബിൻ പാറാങ്കൽ, ബോബൻ കുന്നുംപുറത്ത്, സിജോ മാളോലയിൽ, സജി താണ്ടാം പറമ്പിൽ, സന്തോഷ് ഞാറക്കാട്ട്, ഷിജു തെങ്ങുംപള്ളിൽ, ബെന്നി മണിക്കൊമ്പേൽ, ഷിനോജ് കിഴക്കേപ്പറമ്പിൽ, സണ്ണി നെല്ലാനിക്കാട്ട്, ജോബി പുന്നത്താനത്ത്, ഹെൻട്രി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി നടന്ന ഈ പരിപാടികൾ പ്രദേശവാസികളുടെ ശ്രദ്ധ നേടി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.