Ticker

6/recent/ticker-posts

Header Ads Widget


സിജോ ജോസഫിന് കർഷക അവാർഡ്

തിരുവമ്പാടി: കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഇൻഫാം ജില്ലാ പ്രസിഡണ്ടും താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്ന ബേബി പെരുമാലിയുടെ സ്മരണാർത്ഥം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് ഏർപ്പെടുത്തിയ കർഷക അവാർഡിന് പുല്ലൂരാംപാറ പള്ളിപ്പടി, കണ്ടത്തിൻതൊടുകയിൽ സിജോ ജോസഫ് അർഹനായി.

ഓഗസ്റ്റ് മൂന്നിന് തിരുവമ്പാടി പാരിഷ് ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അവാർഡ് സമ്മാനിക്കും.

Post a Comment

0 Comments