നെല്ലിപ്പൊയിൽ: ചത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാത നടപടിയിൽ പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
ചുമത്തിയ കള്ളക്കേസുകൾ അടിയന്തരമായി പിൻവലിച്ചുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും, കന്യാസ്ത്രീകൾക്ക് നേരേ നടത്തിയ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഭരണകൂടങ്ങൾ ശക്തമായ നടപടി സ്വീകരിച്ച് വരുംകാലങ്ങളിലും ഇത്തരം നീചമായ നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ ഭരണകൂടം തയ്യാറാകണമെന്നും, ആർഎസ്എസ്സിനെയും,ബജറംഗ് ദൾനെയും, ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാമെന്ന ബിജെപിയുടെ മോഹം മലർപ്പൊടികാരന്റെ സ്വപ്നങ്ങൾക്ക് തുല്യമാണെന്നും കേരള പൊതുസമൂഹം ബിജെപിയുടെ കപട മുഖം തിരിച്ചറിഞ്ഞെന്നും പ്രതിഷേധം ഉത്ഘാടനം ചെയ്ത പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് ലൈജു അരിപ്പറമ്പിൽ അഭിപ്രപ്പെട്ടു.
പ്രവാസി കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് ജോസഫ് ആലവേയിൽ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് സേവിയർ കുന്നത്തേട്ട്, ഷാജി രാമറ്റത്ത്,ബിനോയ് തുരുത്തിയിൽ, ജിമ്മി ആലവേലിയിൽ,കെ എൽ ജോസഫ്,ബെന്നി പല്ലാട്ട്, ജോർജ് കുറൂർ, ഷാജി വടക്കേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.