Ticker

6/recent/ticker-posts

Header Ads Widget


കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി


നെല്ലിപ്പൊയിൽ: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിലും ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെയും കത്തോലിക്കാ കോൺഗ്രസ് (എകെസിസി) മഞ്ഞുവയൽ യൂണിറ്റ് നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രകടനവും പൊകുയോഗവും സംഘടിപ്പിച്ചു.


മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്സ്റ്റിസ്റ്റ് പള്ളി വികാരി ഫാ. ജോർജ് കറുകമാലിയിൽ പന്തം തിരിതെളിച്ചു പ്രതിഷേധത്തിന് തുടക്കം കുറിച്ചു. നെല്ലിപ്പൊയിൽ നടന്ന പൊതുയോഗത്തിൽ ഷിന്റോ കുന്നപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു. എ കെ സി സി കോടഞ്ചേരി ഫൊറോന പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ ഉത്ഘാടനം ചെയ്തു.

കത്തോലിക്ക കോൺഗ്രസ്സ് യൂത്ത് വിംഗ് രൂപത സമിതി അഗം ലൈജു അരീപ്പറമ്പിമ്പിൽ, kcym കോടഞ്ചേരി ഫൊറോന ജനറൽ സെക്രട്ടറി ഷാരോൺ വേണ്ടാനത്ത്, സേവ്യർ കുന്നത്തേട്ട്, സിസ്റ്റർ സ്നേഹ, ബിജു പഞ്ഞിക്കാരൻ, ബേബി ആലവേലിയിൽ, ഷിജി നീറുങ്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

തങ്കച്ചൻ കുന്നത്തേട്ട്, സണ്ണി വെള്ളക്കാക്കൂടി, തങ്കച്ചൻ ഇലവുങ്കൽ, തോമസ് തടത്തേൽ, പോൽസൺ കരിനാട്ട്, ഡെല്ലീസ് കാരിക്കുഴി, ജോയ് ഇല്യാരത്ത്, ഷാജി പേണ്ടാനത്ത്, വിനോയ് തുരുത്തി, ചാക്കോ ഓരത്ത്, ബിജി പെരുബ്രയിൽ, ആൽബിൻ മൈലയ്‌ക്കൽ, ജെയ്സൺ തേക്കുംകാട്ടിൽ, ജോസുകുട്ടി കുരിയേപ്പുംതടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments