Ticker

6/recent/ticker-posts

Header Ads Widget


പുലരി ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം നടത്തി.

പുല്ലൂരാംപാറ : പള്ളിപ്പടിയിലെ യുവജന കൂട്ടായ്മയായ പുലരി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി നടത്തി. ക്ലബ്ബ് പ്രസിഡണ്ട് സിജോ മാളോലയിൽ ദേശീയ പതാക ഉയർത്തി. സെക്രട്ടറി വിശാൽ മാരാത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.

പുലരി ക്ലബ്ബ് മെമ്പർമാർ, വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷാജി പള്ളിത്താഴത്ത്, സോളമൻ പ്ലാംപറമ്പിൽ, ലിജോ കുന്നേൽ, ദീപു കോക്കാപ്പള്ളിയിൽ, സുധീഷ് മാട്ടപ്പാട്ടിൽ, ഷിന്റോ മണ്ണഞ്ചേരിക്കാലായിൽ, ജസ്റ്റിൻ മണ്ണഞ്ചേരിക്കാലായിൽ, ബിജു കുന്നേചെരുവിൽ,വിഷ്ണു കൊച്ചുവിളയിൽ,ബോബൻ കുന്നുംപുറത്ത്, ജിതിൻ പേണ്ടാനത്ത്, ഗിരിഷ് അത്തിപ്പറമ്പിൽ, അമൽ കൂനാംപുറത്ത് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments