നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലക്ക് 91 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 13 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴ് കോടിയുടെ വീതം വികസന പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്താകെ 982.01 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചതില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.
തിരുവമ്പാടി
തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് പദ്ധതികളാണ് നടപ്പാക്കുക. അഞ്ച് കോടി രൂപ രൂപ ചെലവിട്ടുള്ള മണാശ്ശേരി-മുത്താലം-മുത്തേരി റോഡ് പ്രവൃത്തിയാണ് പ്രധാന പദ്ധതി. പെരുമ്പൂള-നായാടം പൊയില്‍ റോഡിന് ഒന്നര കോടി രൂപയും തോട്ടക്കടവില്‍ ആര്‍സിബി-എഫ്ആര്‍പി ഷട്ടറും സംരക്ഷണ ഭിത്തിയും നിര്‍മിക്കാന്‍ 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കൊടുവള്ളി
കൊടുവള്ളിയില്‍ നടമ്മല്‍ കടവ് പാലത്തിന്റെ പ്രവൃത്തിയാണ് ഏഴ് കോടി രൂപ ചെലവിട്ട് നടത്തുന്നത്.
കുന്ദമംഗലം
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാത്ര പാലഴി-കുറ്റിക്കാട്ടൂര്‍ റോഡ് (മുണ്ടുപാലം-കുറ്റിക്കാട്ടൂര്‍ ഭാഗം) നിര്‍മാണത്തിനാണ് ഏഴ് കോടി രൂപ ചെലവിടുക.
നാദാപുരം
നാദാപുരം മണ്ഡലത്തില്‍ പൂതംപാറ ചൂരണി പക്രംതളം റോഡ് പുനരുദ്ധാരണ പ്രവൃത്തിക്കാണ് ഏഴ് കോടി രൂപയും മാറ്റിവെച്ചത്.
വടകര
വടകര നിയോജക മണ്ഡലത്തില്‍ മൂന്ന് പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയത്. കസ്റ്റംസ് റോഡില്‍ കടല്‍ഭിത്തി സംരക്ഷിക്കാന്‍ നാലു കോടി രൂപയും ആമത്തോട് സൈഡ് വാള് കെട്ടി സംരക്ഷിക്കാന്‍ ഒന്നര കോടി രൂപയും കീരിത്തോട് സൈഡ് വാള് കെട്ടി സംരക്ഷിക്കാന്‍ ഒന്നര കോടി രൂപയുമാണ് അനുവദിച്ചത്.
പേരാമ്പ്ര നിയോജക മണ്ഡലം
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ രണ്ടു കോടി രൂപ ചെലവിട്ട് പേരാമ്പ്ര ജി യു പി സ്കൂളിന് കെട്ടിടം നിര്‍മിക്കുന്നതാണ് പ്രധാന പദ്ധതി. പേരാമ്പ്ര ഹോമിയോ ഡിസ്പെന്‍സറി, ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം, ആവള കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു. അരിയൂറ മിനി സ്റ്റേഡിയം, ചങ്ങരംവെള്ളി-എക്കാട്ടൂര്-കാവുന്തറ റോഡ് എന്നിവക്ക് 50 ലക്ഷം വീതവും ചാവാട്ട്-വാളേരിമുക്ക്-നെടുംപൊയില്‍ കനാല്‍ റോഡ്, കൂവളത്താഴ നടപ്പാത എന്നിവക്ക് 25 ലക്ഷം വീതവും ചാവാട്ട് സ്കൂള്‍-കോറോത്ത്മുക്ക് റോഡിന് 22 ലക്ഷം, വാകമോളി ബസ് സ്റ്റോപ്പ് റോഡിന് 28 ലക്ഷം എന്നിങ്ങനെയും വകയിരുത്തി.
ബാലുശ്ശേരി
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ആറ് പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ അപ്ഗ്രേഷന്‍ പ്രവൃത്തികള്‍ക്കായി രണ്ടുകോടി രൂപ, ബാലുശ്ശേരി ബസ്റ്റാന്‍ഡ് നവീകരണത്തിന് 1.50 കോടി, ഡോ. ബി ആര് അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് ഒരു കോടി, കൂട്ടാലിട നഗര സൗന്ദര്യവത്കരണത്തിന് ഒരു കോടി, ഉള്ളിയേരി നഗര സൗന്ദര്യവത്കരണത്തിന് ഒരു കോടി, പനങ്ങാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍ പൂര്‍ത്തീകരണത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
കൊയിലാണ്ടി
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ആറ് പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. അഞ്ച് കോടി രൂപ ചെലവിട്ടുള്ള കാപ്പാട് കടല്‍ഭിത്തി നിര്‍മാണമാണ് പ്രധാന പ്രവൃത്തി. മൂടാടി പഞ്ചായത്തിലെ ആവിക്കല്‍ തോടിന് കുറുകെ ഉപ്പുവെള്ള തടയണ നിര്‍മാണത്തിന് 40 ലക്ഷം, കൊയിലാണ്ടി നഗരസഭ കൊടക്കാട്ടുമുറി-നെല്യാടി റോഡ് നിര്‍മാണത്തിന് 28 ലക്ഷം, പയ്യോളിയില്‍ വിവിധ റോഡുകളുടെ വശങ്ങളില് അഴുക്കുചാല്‍ നിര്‍മാണത്തിന് 50 ലക്ഷം, തിക്കോടി പഞ്ചായത്തിലെ പെരുമാള്‍ താഴെ ആവിക്കല്‍ റോഡ് നവീകരണത്തിന് 48 ലക്ഷം, കൊയിലാണ്ടി മുനിസിപ്പാലിറ്റി വായനാരി തോട് നവീകരണത്തിന് 40 ലക്ഷം എന്നിങ്ങനെയും അനുവദിച്ചു.
എലത്തൂര്‍
എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മുക്കത്തുതാഴം ബണ്ട് റോഡ് നിര്‍മാണത്തിന് ഒരുകോടി 20 ലക്ഷവും കൊളത്തൂര്‍ എഫ്എച്ച്സി കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു. വാഴാക്കാപുറത്ത്താഴം-മരക്കാട്ട് നിലം ഡ്രെയിനേജ് കം റോഡിന് 40 ലക്ഷം, കാക്കൂര്‍-പതിനൊന്നാം മൈല്‍ പുന്നശ്ശേരി റോഡിന് 40 ലക്ഷം, പാവണ്ടൂര്‍-ചീക്കിലോട് റോഡിന് 30 ലക്ഷം, പാവണ്ടൂര്‍-സ്റ്റേഡിയം റോഡിന് 50 ലക്ഷം, കക്കോടി മദ്രസ-മാവിളിക്കടവ് റോഡിന് 30 ലക്ഷം, ബദിരൂര്‍-ഞാവറാട്ടിതാഴം റോഡിന് 25 ലക്ഷം, ഈന്താട്-മുതുവാട്ട്താഴം റോഡിന് 65 ലക്ഷം, കല്ലുംപുറത്ത്താഴം- ഒളോപ്പാറ റോഡിന് 30 ലക്ഷം, പറമ്പില്‍-പൂളക്കടവ് റോഡിന് 25 ലക്ഷം, പോലൂര്-പയമ്പ്ര റോഡിന് 20 ലക്ഷം, എടവലത്ത് താഴം-കോതങ്കല്‍-പണിക്കരുകണ്ടി താഴം റോഡിന് 20 ലക്ഷം, പറമ്പിച്ചേരിമുക്ക്-വടക്കേല്മുക്ക് റോഡിന് 30 ലക്ഷം, ആലിന്‍ചുവട്-കുത്തുകല്ലുള്ളതില്‍ ഇരുളത്ത് പുറായില്‍ റോഡിന് 25 ലക്ഷം, അന്നശ്ശേരി ഇഎംഎസ് സ്റ്റേഡിയം നിര്‍മാണത്തിന് 25 ലക്ഷം, ചാത്തോത്ത്താഴം-നമ്പീട്ടില്താഴം റോഡിന് 20 ലക്ഷം, കച്ചേരി-പാലോറ നടുത്തുരുത്തി റോഡിന് 20 ലക്ഷം, പാവയില്‍-പെരുമ്പലത്ത്-പരപ്പാറ റോഡിന് 20 ലക്ഷം, പുതിയേടത്ത് താഴം-അമ്മം മലയില്‍ റോഡിന് 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കുറ്റ്യാടി
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ 11 പദ്ധതികള്‍ക്കാണ് ഏഴ് കോടി രൂപ വകയിരുത്തിയത്. നമ്പോടി മണ്ണില്‍ പുഴതീര സംരക്ഷണത്തിന് ഒന്നര കോടി രൂപ, പെരിഞ്ചേരിക്കടവ് പുഴതീര സംരക്ഷണത്തിന് ഒരു കോടി 30 ലക്ഷം രൂപ, വേളം പഞ്ചായത്തിലെ തെക്കേടത്ത് കടവ് അരമ്പോല്‍ സ്കൂള്‍ കടവ് റോഡ് പുഴതീര സംരക്ഷണത്തിന് 76 ലക്ഷം, മീന്‍ പാലം അങ്കണവാടി പുഴതീര സംരക്ഷണത്തിന് 30 ലക്ഷം, അട്ടക്കുണ്ട് പാലം പുഴതീര സംരക്ഷണത്തിന് 62 ലക്ഷം, കരയാത്തൊടി രാമത്ത് താഴെ പുഴതീര സംരക്ഷണത്തിന് 60 ലക്ഷം, കാവുകടത്ത് കുറ്റ്യാടി പുഴയോര സംരക്ഷണത്തിന് 40 ലക്ഷം, മൊളോര്‍ മണ്ണില്‍ പുഴതീര സംരക്ഷണത്തിന് 30 ലക്ഷം, മണിയൂര്‍ പഞ്ചായത്തിലെ കണാരക്കണ്ടി പുഴതീര സംരക്ഷണത്തിന് 35 ലക്ഷം, ചാലില്‍ പിലാവില്‍ പുഴതീര സംരക്ഷണത്തിന് 30 ലക്ഷം, വേളം പഞ്ചായത്തിലെ തെയ്യത്താം മണ്ണില്‍ പുഴതീര സംരക്ഷണത്തിന് 30 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
കോഴിക്കോട് നോര്‍ത്ത്
കോഴിക്കോട് നോര്‍ത്തില്‍ എട്ട് പദ്ധതികള്‍ക്കാണ് തുക ചെലവിടുക. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്ക് സമീപത്തെ റോഡുകള്‍ നവീകരിക്കല്‍, ബീച്ച് ആശുപത്രിയിലെ വാര്‍ഡ് നവീകരണം എന്നിവക്കായി രണ്ട് കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളേജ് എസ്.ടി.പി പൈപ്പ്ലൈന് മാറ്റി സ്ഥാപിക്കാനും ബിലാത്തിക്കുളം റോഡ് നവീകരണത്തിനും ഒരു കോടി വീതം ചെലവിടും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ 90 ലക്ഷവും ശാന്തിനഗര്‍ കടല്‍ഭിത്തി നിര്‍മാണത്തിന് 75 ലക്ഷവും സ്രാമ്പി പറമ്പ് കടല്‍ഭിത്തി നിര്‍മാണത്തിന് 70 ലക്ഷവും തോപ്പയില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് 30 ലക്ഷവും മൂഴിക്കല്‍-വള്ളിയക്കാട് റോഡ് നവീകരണത്തിന് 35 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
കോഴിക്കോട് സൗത്ത്
കോഴിക്കോട് സൗത്തില്‍ എരവത്ത്കുന്ന് ടൂറിസത്തിന് നാല് കോടിയും ചുള്ളിക്കാട് ബ്രിഡ്ജ് നിര്‍മാണത്തിന് മൂന്ന് കോടിയും ചെലവിടും.
ബേപ്പൂര്‍
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മൂന്ന് കടല്‍ഭിത്തി നിര്‍മാണങ്ങള്‍ക്കാണ് തുക ചെലവിടുക. കടുക്ക ബസാര്‍ കടല്‍ഭിത്തി നിര്‍മാണത്തിന് അഞ്ച് കോടിയും കപ്പലങ്ങാടി, ഗോദീശ്വരം കടല്‍ഭിത്തി നിര്‍മാണങ്ങള്‍ക്ക് ഓരോ കോടി വീതവുമാണ് അനുവദിച്ചത്.
നാദാപുരം
നാദാപുരം മണ്ഡലത്തില്‍ പൂതംപാറ ചൂരണി പക്രംതളം റോഡ് പുനരുദ്ധാരണ പ്രവൃത്തിക്കാണ് ഏഴ് കോടി രൂപയും മാറ്റിവെച്ചത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.