Ticker

6/recent/ticker-posts

Header Ads Widget


സംസ്ഥാനപാതയിലേക്ക് പന പൊട്ടിവീണു


മുക്കം : ശക്തമായ കാറ്റിൽ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലേക്ക് പന പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം അഗ്നിരക്ഷാനിലയത്തിനു സമീപം ഹൈസ്കൂൾ കുന്നിനു താഴെയാണ് പന പൊട്ടിവീണത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.

വലിയ ഗതാഗതത്തിരക്കുള്ള പാതയാണിത്. ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മുക്കം പോലീസും സ്ഥലത്തെത്തിയിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.എസ്. പ്രദീപ്, കെ.എം. ജിഗേഷ്, പി. ജിതിൻ, ഹോംഗാർഡ് കെ.എസ്. വിജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.

Post a Comment

0 Comments