Ticker

6/recent/ticker-posts

Header Ads Widget


പാൽ വാങ്ങാൻ കാത്തുനിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ചു മരിച്ചു


കോളേജ് വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു. പുത്തൻതൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം വാഹനമിടിച്ചാ
ണ് അപകടം.

പാൽ വാങ്ങാനായി റോഡരികിൽ വാഹനം കാത്തുനിൽക്കുകയായിരുന്ന ദിൽഷാനയെ ഫോഴ്സ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരീസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട ദിൽഷാന.

മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ് എന്നിവരാണ് ദിൽഷാനയുടെ സഹോദരങ്ങൾ. മൃതദേഹം കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments