Ticker

6/recent/ticker-posts

Header Ads Widget


വയനാട് വന്യജീവി സങ്കേതത്തിൽ മാനിനെ വേട്ടയാടി; നാല് പേർ പിടിയിൽ


സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന് പുളിക്കച്ചാലിൽ പി.എസ്. സുനിൽ (59), തടത്തിൽചാലിൽ ടി.എസ്. സന്തോഷ് (56), പുത്തൂർകൊല്ലി പി.കെ. രാധാകൃഷ്ണൻ (48), വാളംവയൽ ബി.എം. ശിവരാമൻ (62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ സുനിലിന്റെ വീട്ടിൽ വെച്ച് മാനിറച്ചി കറി വെക്കുന്നതിനിടെയാണ് നാല് പേരും പിടിയിലാകുന്നത്. ഇവിടെ നിന്ന് പാചകം ചെയ്ത ഇറച്ചിയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാൻ ഉപയോഗിച്ച ആയുധങ്ങളും വനംവകുപ്പ് കണ്ടെടുത്തു.

നായ്ക്കൾ ഓടിച്ചതിനെ തുടർന്ന് ചെറിയ പരിക്കുകളോടെ പ്രദേശത്ത് തന്നെ നിന്ന മാനിനെ ഈ സംഘം പിടികൂടി കൊന്ന് ഇറച്ചിയാക്കി കറി വെക്കുകയായിരുന്നു എന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Post a Comment

0 Comments