Ticker

6/recent/ticker-posts

വിദേശ ജോലി വാഗ്ദാനത്തിൽ ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 18.99 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിലായി. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ ആർ ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ വി എ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ സ്വദേശിനി പ്രേമിക ഛേത്രി എന്ന യുവതിയെയാണ് സൈബർ ക്രൈം പോലീസ് പിടികൂടിയത്. 

കുമളി ചക്കുപള്ളം സ്വദേശിയിൽ നിന്ന് വിവിധ സർട്ടിഫിക്കേഷൻ ചാർജുകൾ എന്ന വ്യാജേനയാണ് പ്രതി പണം തട്ടിയെടുത്തത്. ഇതേ കേസിൽ നേരത്തെ മറ്റൊരു ബംഗാൾ സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ പ്രേമിക ഛേത്രിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സൈബർ ക്രൈം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments