Ticker

6/recent/ticker-posts

Header Ads Widget


കൂടരഞ്ഞി എൽ.പി. സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം


കൂടരഞ്ഞി: വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നപ്പോൾ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകളെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജോസ് തോമസ് മാവറ തിരി തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, പി.ടി.എ. പ്രസിഡണ്ട് ബോബി വർഗീസ്, സ്റ്റാഫ് സെക്രട്ടറി ഷൈനി ജോസഫ് എന്നിവർ സംസാരിച്ചു.

രാവിലെ 9.45-ഓടെ അലങ്കരിച്ച വിദ്യാലയമുറ്റത്തേക്ക് നവാഗതരായ വിദ്യാർത്ഥികൾ എത്തിച്ചേർന്നു. മാനേജർ അച്ചനും വാർഡ് മെമ്പറും ഹെഡ്മിസ്ട്രസും ചേർന്ന് കുട്ടികളെ ഹാർദ്ദവമായി സ്വീകരിച്ചു. പല വർണ്ണങ്ങളിലുള്ള ബലൂണുകളും കൈകളിലേന്തി, രക്ഷിതാക്കളുടെ കൈവിട്ട് കുട്ടികൾ സ്കൂളിലേക്ക് ഓടി വന്ന കാഴ്ച ഏവരുടെയും മനം കുളിർപ്പിച്ചു.

അജ്ഞതയാകുന്ന അന്ധകാരം അകറ്റി അറിവിന്റെ പ്രകാശം പരത്തുന്നതിന്റെ പ്രതീകമായി വിദ്യാർത്ഥി പ്രതിനിധിക്ക് മാനേജർ അച്ചൻ കത്തിച്ച മെഴുകുതിരി കൈമാറി. പരിപാടിയുടെ ഭാഗമായി എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും, സ്കൂളിലെത്തിയ എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുകയും ചെയ്തു.

Post a Comment

0 Comments