മണൽവയൽ: വേനലവധിക്ക് ശേഷം മണൽവയൽ എ.കെ.ടി.എം.എൽ.പി സ്കൂൾ ഇന്ന് തുറന്നു. പുതുതായി സ്കൂളിലെത്തിയ കുരുന്നുകൾക്ക് വർണ്ണാഭമായ പ്രവേശനോത്സവത്തിലൂടെ സ്വീകരണം നൽകി.
പി.ടി.എ പ്രസിഡണ്ട് അഷ്റഫ് കെ.ടി അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ഷിജു ഐസക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.ഡി. ഹുസൈൻകുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സജീവ് ടി, അധ്യാപകരായ ഷംസീർ ടി.ടി, സാബു എൻ.ജി, നവാസ് യു.പി, സീനത്ത് ടി, റസിയ എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികളുടെ അകമ്പടിയോടെയാണ് നവാഗതരെ സ്കൂളിലേക്ക് വരവേറ്റത്. കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. തുടർന്ന്, സ്റ്റേജിൽ കുരുന്നുകളുടെ കലാപരിപാടികൾ അരങ്ങേറി. മധുര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.