പുല്ലൂരാംപാറ: സെൻ്റ് ജോസഫ്‌സ് യുപി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് സ്കൂൾ ഒരുക്കിയത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണബലൂണുകൾ കയ്യിലേന്തി നവാഗതരായ കുട്ടികൾ ഘോഷയാത്രയിൽ അണിനിരന്നു. ഈ ഘോഷയാത്ര പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.
തുടർന്ന് നടന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് മുഖാലയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട് സിജോ മാളോല, എംപിടിഎ പ്രസിഡൻ്റ് ജിൻസ് മാത്യു, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് സദസ്സിനെ രസിപ്പിച്ചു.
സീനിയർ അസിസ്റ്റൻ്റ് അബ്ദുൾ റഷീദ് ചടങ്ങിന് നന്ദി പറഞ്ഞു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുര പലഹാരങ്ങൾ നൽകിയാണ് ചടങ്ങുകൾ സമാപിച്ചത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.