പുതുപ്പാടി: കോഴിക്കോട് - കൊല്ലഗൽ ദേശീയ പാത, കൈതപ്പൊയിലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടിയാണ് (55) മരിച്ചത്.
നിർമ്മാണ തൊഴിലാളിയായ കൃഷ്ണൻകുട്ടി സുഹൃത്ത് മുഹമ്മദലിയോടൊപ്പം സ്കൂട്ടറിൽ വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ കൈതപ്പൊയിൽ ദിവ്യ സ്റ്റേഡിയത്തിന് മുൻവശത്താണ് സംഭവം നടന്നത്. കാറിൽ തട്ടി നിയന്ത്രണം തെറ്റിയ സ്കൂട്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.