Ticker

6/recent/ticker-posts

Header Ads Widget


അപൂർവ ഭാഗ്യം: കന്നിപ്രസവത്തിൽ ലഭിച്ച നാല് ആൺകുട്ടികൾ ഇന്ന് സ്കൂളിലേക്ക്


ചളവറ: അപൂർവങ്ങളിൽ അപൂർവമായി കന്നിപ്രസവത്തിൽ നാല് ആൺകുട്ടികളെ ലഭിച്ച ചെർപ്പുളശ്ശേരി ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെയും ദേശമംഗലം സ്വദേശിനി മുബീനയുടെയും കുഞ്ഞുങ്ങൾ ഇന്ന് ക്ലാസ് മുറികളിലേക്ക്. 2021-ലാണ് മുബീനയ്ക്ക് ഒരേ പ്രസവത്തിൽ നാല് ആൺകുട്ടികൾ പിറന്നത്.

അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. ആദ്യ മാസങ്ങളിലെ പരിശോധനയിൽ തന്നെ നാല് കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുൾ വഹാബിന്റെ പരിചരണയിലായിരുന്നു മുബീന.

2021 ജനുവരി 16-ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. നാല് പേർക്കും ചളവറയിലെ ക്രസൻ്റ് പബ്ലിക് സ്കൂളിലാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേർക്ക് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ സൗജന്യ പഠനവും സ്കൂൾ ഉറപ്പാക്കിയിട്ടുണ്ട്.

Post a Comment

0 Comments