Ticker

6/recent/ticker-posts

Header Ads Widget


സൗദിയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു


സൗദി അറേബ്യയിലെ ബീഷക്ക് സമീപം നഗിയയിൽ കാസർകോട് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബദിയടുക്ക ബന്തടുക്ക സ്വദേശി എ.എം. ബഷീർ (41) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വെടിയേറ്റ ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ബഷീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 13 വർഷമായി സൗദിയിൽ ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്തുവരികയായിരുന്നു ബഷീർ. ഇന്നലെ രാത്രി സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ടെന്ന് റിപ്പോർട്ടുണ്ട്. ബഷീറിന്റെ മൃതദേഹം ബീഷയിലെ മാലിക് അബ്ദുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ബന്ധുക്കളെ അറിയിക്കുമെന്നും സൂചനയുണ്ട്.

Post a Comment

0 Comments