നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിംഗ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി.വി. അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനം.
തൃണമൂൽ കോൺഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി അൻവർ മുന്നിൽ കാണുന്നുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി ചെറിയ സംഘടനകൾ മുന്നണിയുടെ ഭാഗമായേക്കും. കാർഷിക, തൊഴിൽ, വ്യാപാര, സാമൂഹിക-സാംസ്കാരിക സംഘടനകളുടെ താൽപര്യപ്രകാരമാണ് മുന്നണിയുടെ കീഴിൽ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്നും പി.വി. അൻവർ വ്യക്തമാക്കിയിരുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.