Ticker

6/recent/ticker-posts

Header Ads Widget


റോഡ് നവീകരണം: ബസുകൾ ട്രിപ്പുകൾ മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു


പുല്ലൂരാംപാറ : തിരുവമ്പാടി: തിരുവമ്പാടി - മറിപ്പുഴ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് സ്വകാര്യ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതായി വ്യാപക പരാതി. ഇത് മലയോര മേഖലയിലെ യാത്രക്ലേശം രൂക്ഷമാക്കുകയാണ്. കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ നിന്ന് മലയോര മേഖലയിലേക്ക് സർവീസ് നടത്താൻ പെർമിറ്റുള്ള നിരവധി വാഹനങ്ങളാണ് വഴിയിൽ സർവീസ് അവസാനിപ്പിക്കുന്നത്.

പ്രത്യേകിച്ച് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്കൂൾ വിടുന്ന സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. സമയനഷ്ടം മൂലമാണ് സർവീസ് പാതിവഴിയിൽ അവസാനിപ്പിക്കുന്നത് എന്നാണ് ബസുടമകൾ പറയുന്നതെങ്കിലും, ഇത് സാധാരണ യാത്രക്കാരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കുന്നു.

നേരത്തെയും സമാനമായ രീതിയിൽ ട്രിപ്പുകൾ മുടക്കിയപ്പോൾ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുകയും 7500 രൂപ വരെ പിഴ ചുമത്തുകയും ചെയ്തിരുന്നു. നിലവിൽ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Post a Comment

0 Comments