Ticker

6/recent/ticker-posts

Header Ads Widget


കൊച്ചിയിൽ എം.ഡി.എം.എയുമായി പിടിയിലായത് കോഴിക്കോട് സ്വദേശിയായ യൂട്യൂബർ റിൻസി


കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യൂട്യൂബറും സിനിമാ പ്രമോഷൻ കമ്പനി മാർക്കറ്റിങ് ഹെഡുമായ റിൻസിയും സുഹൃത്തും കൊച്ചിയിൽ പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസിയും യാസർ അറാഫത്തുമാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഇവരുടെ കാക്കനാട് പാലച്ചുവട്ടിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത എം.ഡി.എം.എ വിൽപന ലക്ഷ്യമിട്ടുള്ളതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. റിൻസിക്കും യാസറിനും എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നൽകിയിരിക്കുന്ന മൊഴി.

നിരവധി മലയാള സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം തലവനാണ് റിൻസി എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments