Ticker

6/recent/ticker-posts

Header Ads Widget


കൂമ്പാറ തേനരുവിൽ കാട്ടാന ആക്രമണം


കൂമ്പാറ: പീടികപ്പാറ തേനരുവിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ. തേനരുവി അബ്രഹാം ഏറ്റുമാനുക്കാരൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. കൂടാതെ, പ്രദേശത്തെ കൃഷിയിടങ്ങളിലും ആന വ്യാപക നാശം വിതച്ചു.

മാസങ്ങളായി ഈ പ്രദേശത്തും സമീപപ്രദേശങ്ങളിലും കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടും ആനയെ തുരത്താൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വനം വകുപ്പിന്റെ അനാസ്ഥയാണ് കാട്ടാന ആക്രമണങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

0 Comments