Ticker

6/recent/ticker-posts

ഒപ്പുകൾ പരിശോധിക്കുന്നതിന് ഫോറൻസിക് വിഭാഗത്തിന്റെ സ ഹായം തേടി


മുക്കം: മുക്കം സർവീസ് സഹകരണ ബാങ്കിൽ മുൻ ഭരണസമിതി വ്യാജ അഡ്‌മിഷൻ രജിസ്റ്റർ ഉണ്ടാക്കുകയും മുൻ സെക്രട്ടറിമാരുടെ വ്യാജ സീൽ ഉപയോഗിച്ച് ഒപ്പിടുകയും ചെയ്തെന്ന പരാതിയിൽ, ഒപ്പുകൾ പരിശോധിക്കുന്നതിന് സഹകരണ വകുപ്പ് ഫോറൻസിക് വിഭാഗത്തി ന്റെ സഹായം തേടി.

കോഴിക്കോട് സഹകരണ ജോ. രജിസ്ട്രാറാ ണ് ബാങ്കിൽ സൂക്ഷിച്ച രജിസ്റ്ററിലെ ഒപ്പുകൾ ഫോറൻസിക് സയൻസ് ലാബിൽ പരിശോധ ന നടത്തി കൃത്യത വരുത്താൻ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. ബാങ്ക് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം സഹകരണ വകുപ്പ് നടത്തിയ പരി ശോധനയിൽ ബാങ്കിൽ സൂക്ഷിക്കുന്ന അഡ്മി ഷൻ രജിസ്റ്ററിലുള്ള പല ഒപ്പുകളും വ്യാജമാ ണെന്നും പഴയ ഒപ്പുകൾ വ്യാജമായി സീൽ രൂ പത്തിൽ പതിച്ചിട്ടുണ്ടെന്നും മരണപ്പെട്ട അംഗ ങ്ങളുടെ ഒപ്പുകൾ വ്യാജമായി പതിച്ചിട്ടുണ്ടെ ന്നും കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സഹകരണ വകുപ്പി ൻ്റെ നടപടി. വർഷങ്ങളായി യുഡിഎഫ് ഭരി ക്കുന്ന ബാങ്കാണിത്.

2018 നവംമ്പർ 11 ന് നടന്ന ഭരണ സമിതി തെര ഞ്ഞെടുപ്പിൽ എ 15565 മുതൽ 21424 വരെയുള്ള അംഗങ്ങൾക്ക് അംഗത്വ രജിസ്റ്റർ സൂക്ഷിച്ചിട്ടി ല്ലെന്ന കാരണത്താൽ വോട്ട് ചെയ്യാൻ കഴി ഞ്ഞിരുന്നില്ല.

വീണ്ടും അധികാരത്തിൽ വന്ന യുഡിഎഫ് ഭര ണ സമിതി അഡ്മ്‌മിഷൻ രജിസ്റ്റർ വ്യാജമായി നിർമിക്കുകയായിരുന്നുവെന്നാണ് പരാതി. 2018 നവംബറിന് മുമ്പ് അംഗത്വം പുതുക്കാതി രുന്ന 65 പേരും മരണപ്പെട്ടവരും പുതുതായി ത യാറാക്കിയ അഡ്മ്‌മിഷൻ രജിസ്റ്ററിൽ ഒപ്പിട്ടതാ യി കണ്ടെത്തിയിരുന്നു. മുൻ സെക്രട്ടറിമാരായ പി.ടി. ഉസൻ, പി. പങ്കജാക്ഷൻ എന്നിവരുടെ വ്യാജ സീൽ ഉപയോഗിച്ച് ഒപ്പിട്ടതായും പരാ തിയുണ്ട്. ഹെഡ് ഓഫീസ് കെട്ടിട നിർമാണ ത്തിലെയും നിയമനങ്ങളിലെയും അഴിമതി സംബന്ധിച്ച് കണ്ണൂർ സഹകരണ വിജിലൻ സും കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും ബാങ്കിനെതിരേ നട ത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

നിയമനങ്ങളിലെ അഴിമതി സംബന്ധിച്ച് കോൺഗ്രസ് നേതാവും മുൻ ഡയറക്ടറുമായ എം. പി. ഷംസുദ്ദീൻ നൽകിയ പരാതിയിലാണ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷണം നടത്തുന്നത്. നിലവിൽ ബാങ്ക് അഡ്മ‌ിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണത്തിലാണ്.


Post a Comment

0 Comments