Ticker

6/recent/ticker-posts

Header Ads Widget


കാപ്പിക്കും ഇഞ്ചിക്കും വിലകുറഞ്ഞു; ഇടിവ് തുടർക്കഥയാക്കി കുരുമുളക്, മാറ്റമില്ലാതെ റബർ


ഏറെക്കാലം മാറ്റമില്ലാതെ നിന്നശേഷം കാപ്പിക്കുരുവിനും ഇഞ്ചിക്കും വിലയിടിഞ്ഞു. കൽപ്പറ്റ മാർക്കറ്റിൽ കാപ്പിക്കുരുവിന് 500 രൂപയും ഇഞ്ചിക്ക് 100 രൂപയുമാണ് കുറഞ്ഞത്. കൊച്ചി മാർക്കറ്റിൽ കുരുമുളക് അൺഗാർബിൾഡ് വില 200 രൂപ കൂടി ഇടിഞ്ഞ് 62,200 രൂപയായി. വെളിച്ചെണ്ണവില മാറ്റമില്ലാതെ തുടരുന്നു.

സ്വാഭാവിക റബറിന്റെ രാജ്യാന്തരവില കുതിച്ചുയരുന്നുണ്ടെങ്കിലും കേരളത്തിൽ വില ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. റബർബോർഡിന്റെ റിപ്പോർട്ടുപ്രകാരം ആർഎസ്എസ്-4ന് കിലോയ്ക്ക് വില 184 രൂപയിൽ തന്നെ തുടരുന്നു. അതേസമയം, ബാങ്കോക്ക് വില 187 രൂപയിൽ നിന്ന് 194 രൂപയായി കൂടി.


Post a Comment

0 Comments