Ticker

6/recent/ticker-posts

Header Ads Widget


സഗൗരവം പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍; എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു



ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്‌തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും സത്യവാചകംചൊല്ലി.

സഗൗരവമായിരുന്നു പ്രദീപിൻ്റെ സത്യപ്രതിജ്ഞ. രാഹുൽമാങ്കൂട്ടത്തിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. നിയമസഭാ സ്‌പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ചീഫ് വിപ്പ് എൻ. ജയരാജ്, മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാർ, കെ. കൃഷ്‌ണൻകുട്ടി, പി. പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാജൻ, സജി ചെറിയാൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

0 Comments