Ticker

6/recent/ticker-posts

Header Ads Widget


കക്കാടംപൊയിലിൽ നായാട്ട് സംഘം പിടിയിൽ: ലൈസൻസില്ലാത്ത തോക്കും പിടിച്ചെടുത്തു


കക്കാടംപൊയിൽ: കക്കാടംപൊയിൽ വെണ്ടേക്കുംപൊയിൽ മേഖലയിൽ നായാട്ടിനിടെ ലൈസൻസില്ലാത്ത തോക്കുമായി രണ്ട് പേരെ അരീക്കോട് കൊടുമ്പുഴ വനം വകുപ്പ് സംഘം പിടികൂടി. വെണ്ടേക്കുംപൊയിലെ ആനയിറങ്ങുന്ന പ്രദേശങ്ങളിൽ വെടിയൊച്ച കേട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

മലപ്പുറം കൊളത്തൂർ സ്വദേശികളായ മുഹമ്മദാലി, ഹംസ എന്നിവരെയാണ് കൊടുമ്പുഴ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. നായാട്ടിന് ഉപയോഗിച്ച തോക്ക്, തിരകൾ, മറ്റ് ആയുധങ്ങൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ പ്രതികൾ നൽകിയ മൊഴി പ്രകാരം, ഇവരെ കൂടാതെ പ്രദേശവാസികളടക്കം ആറ് പേർ കൂടി നായാട്ട് സംഘത്തിലുണ്ടായിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒളിവിൽപോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വനമേഖലയിൽ നായാട്ട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനം വകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments