Ticker

6/recent/ticker-posts

കോഴിക്കോട് ബീച്ചിൽ ഓളം തീർക്കാൻ ഇന്ന് സിത്താര കൃഷ്ണകുമാർ


കോഴിക്കോട്: 'എന്റെ കേരളം' പ്രദർശന-വിപണന മേളയുടെ ഭാഗമായുള്ള കലാപരിപാടികൾ ഇന്ന് (2025 മെയ് 11) പുനരാരംഭിക്കും. സിനിമ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സംഘവും പ്രശസ്ത ബാൻഡായ പ്രോജക്ട് മലബാറിക്കസും ഇന്ന് രാത്രി ഏഴിന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിലെ വേദിയിൽ സംഗീത വിരുന്നൊരുക്കും.

നേരത്തെ ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 'എന്റെ കേരളം' മേളയിലെ കലാപരിപാടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഘോഷ പരിപാടികൾ വീണ്ടും സജീവമാവുകയാണ്.

ഇതോടൊപ്പം, ലഹരിക്കെതിരായ സന്ദേശവുമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആകർഷകമായ ജിംനാസ്റ്റിക്സ് പ്രദർശനം ഇന്ന് വൈകീട്ട് അഞ്ചിന് പ്രദർശന നഗരിയിലെ സെമിനാർ ഹാളിൽ അരങ്ങേറും.

സംഗീത പ്രേമികൾക്കും കായിക പ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന പരിപാടികളാണ് ഇന്ന് കോഴിക്കോട് ഒരുങ്ങുന്നത്. എല്ലാവരെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

0 Comments