Ticker

6/recent/ticker-posts

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്‌; യുവതി പിടിയിൽ


വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചനാ തങ്കച്ച(28)നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്.

കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി 2023 മാർച്ചിൽ രണ്ടുതവണയായി മൂന്നുലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ്‌കുമാർ, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവർചേർന്ന അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതി പല ആളുകളിൽനിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെേപരിൽ എറണാകുളം പോലീസ് സ്റ്റേഷനിൽ രണ്ട് കേസും, വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ ഒരുകേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Post a Comment

0 Comments