Ticker

6/recent/ticker-posts

മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു


കോടഞ്ചേരി : ഗ്രാമപ്പഞ്ചായത്തിലെ ചിപ്പിലിത്തോട് പ്രദേശത്ത് റോഡുവക്കിലും നീർച്ചാലിലും മാലിന്യം തള്ളിയവരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

പെരിന്തൽമണ്ണ സ്വദേശികളായ ആലിപ്പറമ്പ് പടുവൻപാടൻ മുഹമ്മദ് ജാസിഫ് (25), ആലിപ്പറമ്പ് പാറപ്പുറത്ത് അബ്ദുൾ നജീബ് (39), കൈപ്പുഴ പ്രവീൺ നായർ (42) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ഭാരതീയ ന്യായസംഹിതയനുസരിച്ച് കോടഞ്ചേരി പോലീസും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശമനുസരിച്ച് കോടഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടറും ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ടാങ്കർലോറി അസ്വഭാവികമായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ സംഘടിച്ച് വണ്ടി തടയുകയും പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.

മാസങ്ങൾക്കുമുൻപ്‌ കണ്ണോത്തും പരിസരപ്രദേശങ്ങളിലും പലതവണ കക്കൂസ് മാലിന്യം തള്ളിയ സംഭവങ്ങളുണ്ടായിരുന്നു. നാട്ടുകാർക്കും പോലീസിനും ഏറെ തലവേദന സൃഷ്ടിച്ച കേസിൽ അന്ന്‌ ഏതാനുംപേർ അറസ്റ്റിലായിരുന്നു.

Post a Comment

0 Comments