താമരശ്ശേരി: ചർച്ച് റോഡിലെ മാടാരുകളങ്ങര അഹമ്മദ് കുട്ടിയുടെ വീട്ടിൽ മോഷണശ്രമം. ഇന്ന് പുലർച്ചെയാണ് സംഭവം. അഹമ്മദ് കുട്ടിയും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് പുലർച്ചെ മടങ്ങിയെത്തിയ മകനാണ് വീടിന്റെ പിൻഭാഗത്തെ വാതിലും, ഗ്രില്ലിന്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനകത്തെ വാതിലുകൾ തുറന്ന നിലയിലായിരുന്നു. ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും, താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
അഹമ്മദ് കുട്ടിയുടെ മകൻ പോലീസിന് നൽകിയ മൊഴി പ്രകാരം, വീട്ടിലേക്ക് വരുന്ന വഴിയിൽ വെള്ളമുണ്ടെടുത്ത ഒരാൾ നടന്നു വരുന്നത് കണ്ടിരുന്നു. തന്നെ കണ്ടപ്പോൾ ഇയാൾ സമീപത്തെ പറമ്പിലേക്ക് ഓടിമറഞ്ഞതായും മകൻ പറഞ്ഞു. വീട്ടിലെത്തി വാതിലുകൾ തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് ഇയാളെ തിരഞ്ഞുപോയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.