പുതുപ്പാടി: കൈതപ്പൊയിലിൽ നിർത്തിയിട്ടിരുന്ന ബോലേറോ വാഹനം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് നാട്ടുകാരുടെ സഹായത്തോടെ പിടിയിലായത്. വാഹനവുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു.
അടിവാരം നൂറാംതോട് സ്വദേശി സൗഫീക് എന്നയാളുടെ ബോലേറോയാണ് മുനീബ് മോഷ്ടിക്കാൻ ശ്രമിച്ചത്. സൗഫീക്കും കുടുംബവും തുണിക്കടയിൽ കയറിയ സമയത്താണ് മുനീബ് വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചത്. എന്നാൽ, ഈ ശ്രമത്തിനിടെ വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മുനീബിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ മുനീബെന്ന് പോലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.