തിരുവമ്പാടി: പുന്നക്കൽ റോഡിലെ തറിമറ്റത്ത് ജലജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴി, ജനകീയ പ്രതിഷേധത്തിനൊടുവിൽ അധികൃതർ മണ്ണിട്ടു മൂടി. അപകടക്കെണിയായി മാറിയ ഈ കുഴി ഉടൻ അടയ്ക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ, കുഴി മണ്ണിട്ടു മൂടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചകളുടെ ഫലമായി, എട്ട് മാസത്തോളം തുറന്നു കിടന്ന ഈ കുഴി ഇന്ന് അടച്ചു.
ജലജീവൻ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇത്തരത്തിൽ തുറന്നു കിടക്കുന്ന കുഴികൾ അടിയന്തരമായി മണ്ണിട്ടു മൂടണമെന്ന് പുന്നക്കൽ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ചേർന്നു
പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബെന്നി അറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ബിന്ദു ജോൺസൺ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഹനീഫ ആച്ചപ്പറമ്പിൽ, കെ.ജെ ജോർജ് കൊച്ചുകൈപ്പേൽ, ഷൈനി ബെന്നി, ലിസി സണ്ണി, ജിജി എടത്തനാകുന്നേൽ, അരുൺ നാരംവേലിൽ എന്നിവർ പ്രസംഗിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.