Ticker

6/recent/ticker-posts

Header Ads Widget


മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി വീണ് വയോധികൻ മരിച്ചു


തിരുവമ്പാടി: മറിയപുറത്തെ വാടക വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി വീണ് വയോധികൻ ദാരുണമായി മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മാട്ടുമണ്ണിൽ അബുബക്കർ ഹാജിയാണ് (66) മരണപ്പെട്ടത്.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാരുടെയും വീട്ടുടമസ്ഥൻ്റെയും നേതൃത്വത്തിൽ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി ഓമശ്ശേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

മരിച്ച അബുബക്കർ ഹാജി വീട്ടുടമയുടെ അടുത്ത സുഹൃത്തും മാട്ടുമണ്ണിൽ മഹല്ല് സെക്രട്ടറിയുമായിരുന്നു. 

Post a Comment

0 Comments